എടപ്പാൾ : ഗവ ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഹരിതം’ പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ കൃഷിയുടെ വിളവെടുപ്പ് നടത്തി. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ കെ.എം. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്റ അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം സതി സുകുമാരൻ ആശംസകൾ നേർന്നു.
PTA വൈസ് പ്രസിഡന്റ് അക്ബർ, PTA അംഗം സുകുമാരൻ ഇ.എസ്., സ്റ്റാഫ് സെക്രട്ടറി ഷാജി ജോൺ, വിഷ്ണു, NSS വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു. NSS പ്രോഗ്രാം ഓഫീസർ പ്രിനേഷ് സി.വി. നന്ദി പറഞ്ഞു.


