ലഹരിക്കെതിരായ പോരാട്ടം ക്ലബുകൾ ഏറ്റെടുക്കണം: അഡ്വ. വി.എസ്. ജോയ്


 കാലടി : സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് സമൂഹനന്മയ്ക്കായി പ്രവർത്തിക്കാൻ യുവജന സംഘടനകൾ മുന്നോട്ടുവരണമെന്ന് അഡ്വ. വി.എസ്. ജോയ് എം എൽ എ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ യുവജന സംഘടനകളും ക്ലബുകളും മുൻനിരയിൽ നിൽക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


മുൻ എക്സാക് സെക്രട്ടറിയും പൊന്നാനി സബ് ജയിൽ സൂപ്രണ്ടായി ചുമതലയേറ്റ എം. കൃഷ്ണദാസിന് പോത്തന്നൂർ എക്സാക് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കരീം പോത്തന്നൂർ അധ്യക്ഷത വഹിച്ചു. ഡോ. ദിവ്യ, ഡോ. ആര്യ, ഷാജർ തങ്ങൾ, ലെനിൻ, റാഷിദ് സി.പി., പ്രവീൺ കെ.പി., റാഫി കെ., ദീപ ദാസ്, ഫവാസ് എ.വി., സായിസ് കെ.പി., നഹാൻ, സിനാൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post