ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി എസ് ഹരിഗോപാല്‍ ചുമതലയേറ്റു


 ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എസ് ഹരിഗോപാല്‍ ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രനില്‍ നിന്നാണ് ഹരിഗോപാല്‍ ചുമതലയേറ്റത്.ദേവസ്വം കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്ററുടെ ചേംബറിലായിരുന്നു ചടങ്ങ്. ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായര്‍, എം.യു ഷിനിജ, ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് ചുമതല കൈമാറി.

ദേവസ്വം സ്ഥിര നിക്ഷേപ രജിസ്റ്റര്‍, സ്വര്‍ണ്ണം, വെള്ളി സ്റ്റോക്ക് രജിസ്റ്റര്‍, ഡബിള്‍ ലോക്കര്‍ രജിസ്റ്റര്‍ എന്നിവയില്‍ ഒപ്പു രേഖപ്പെടുത്തി പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റു. ചടങ്ങില്‍ ഡി.എ മാരായ കെ. ഗീത,പ്രമോദ് കളരിക്കല്‍, എം.രാധ കെ.എസ്.മായാദേവി, പി.ആര്‍.ഒ വിമല്‍ ജി നാഥ്, അസി. മാനേജര്‍ കെ.കെ. സുഭാഷ് ഉള്‍പ്പെടെ ജീവനക്കാരും സന്നിഹിതരായിരുന്നു

Post a Comment

Previous Post Next Post