കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഉത്രാടകാഴ്‌ച കുല സമർപ്പണം നടന്നു.രാവിലെ 7.30ന് മേൽശാന്തി മുല്ലനേഴി ദീലിപൻ നമ്പൂതിരി ആദ്യ കാഴ്ചകുല ഭഗവാന് സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം പ്രസിഡണ്ട് കെകെ സുബിദാസ്, ഭരണസമിതി അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ, കർമ്മ സമിതി അംഗങ്ങൾ, വിവിധ പൂരാഘോഷ കമ്മിറ്റികൾ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവരും കാഴ്ച കുലകൾ ഭഗവാന് സമർപ്പിച്ചു. ക്ഷേത്രം ജീവനക്കാർക്കുള്ള ഓണക്കോടി വിതരണം ക്ഷേത്രം പ്രസിഡണ്ട് നിർവഹിച്ചു. തിരുവോണനാളിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും ഭഗവാന് സമർപ്പിച്ച കാഴ്‌ചകുലകൾ നിവേദ്യച്ചതിന് ശേഷം സൗജന്യമായി ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്യുമെന്നും, പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.