എക്സ് സർവീസസ് ലീഗ് ഓണാഘോഷം നടത്തി


 ചാലിശ്ശേരി: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തൃത്താല ബ്ലോക്കിന്റെ പ്രതിമാസ യോഗവും ഓണാഘോഷവും ചാലിശ്ശേരിയിലെ വിമുക്തഭട ഭവനിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.

രാവിലെ വിമുക്തഭട ഭവൻ അങ്കണത്തിൽ മഹിളാ വിംഗ് അംഗങ്ങൾ പൂക്കളം ഒരുക്കി. മഹിളാ വിംഗിന്റെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ലതാ ശശികുമാറിന്റെ നേതൃത്വത്തിൽ തിരുവാതിരക്കളിയും ശ്രീല വിജയന്റെ നേതൃത്വത്തിൽ ഓണപ്പാട്ടുകളും അവതരിപ്പിച്ചു.

പ്രേമചന്ദ്രൻ, ഭാഗ്യലക്ഷ്മി, ഗീത, അതിത്രി ജിജിൽ, ശ്രീഹരി, ശ്രീദേവ്, രമേഷ്, മിഥുൻ, ആതിര നായർ, അഭിനവ്, അർജുൻ, ബഷീർ, ശാന്തനു എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ബീറ്റ്സ് ഓഫ് ഇടക്ക ടീമിലെ ബാലു നാഗലശ്ശേരി, മണികണ്ഠൻ പെരിങ്ങോട്, അനിൽ ആറങ്ങോട്ടുകര എന്നിവരുടെ താളവാദ്യാവതരണവും ശ്രദ്ധേയമായി.

തുടർന്ന് സമ്മാനവിതരണവും നടന്നു. കെ.എം. രാമദാസ്, എ.ടി. സുശീല മേനോൻ, സാവിത്രി ടീച്ചർ, വി. രാമചന്ദ്രൻ, മേജർ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

Post a Comment

Previous Post Next Post