കൂറ്റനാട് :കോട്ടപ്പാടം ദാറുസ്സലാം സെക്കൻഡറി മദ്റസ മീലാദ് ഫെസ്റ്റ് സമ്മിലൂനി ലോഗോ പ്രകാശനം ചെയ്തു. മദ്റസയിൽ വെച്ച് നടന്ന ചടങ്ങിൽ , ഖത്വീബ് താജുദ്ധീൻ ദാരിമി കറുക പുത്തൂർ,മഹല്ല് പ്രസിഡന്റ് അബ്ദുൽ ഗഫൂർ , പി.പി മൊയ്തുണ്ണി, ഷുക്കൂർ, ഹംസു, ഡി.ഒ.എസ്.എഫ് ചെയർമാൻ ജാസിർ, നൗഫൽ , ഹംസ
നുജൂമി, മുസ്തഫ അഷ്റഫി അബൂബക്കർ മാസ്റ്റർ, എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ഓഫ് സ്റ്റേജ് , സ്റ്റേജ് മത്സരങ്ങളിലായി അമ്പതോളം ഇനങ്ങളിൽ രണ്ട് ഗ്രൂപ്പുകളിലായി വിദ്യാർഥികൾ ഫെസ്റ്റിൽ മാറ്റുരക്കും.


