കൂറ്റനാട്:സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ സംഘടിപ്പിക്കുന്ന ഇൻതിഹ-2026 തൂഫാനൊപ്പം ലഹരിക്കെതിരെ കാമ്പയിന്റെ ഭാഗമായി പെരിങ്ങോട് അൽമദ്റസത്തു സലഫിയ്യ വിദ്യാർഥികൾ ലഹരിവിരുദ്ധ റാലി നടത്തി.
എം.എസ്.എം പെരിങ്ങോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലി പെരിങ്ങോട് സെന്ററിൽ മദ്രസ സദർ മുദരിസ് മുഹമ്മദ് മുഹ്സിൻ മൗലവി മങ്കട ഉദ്ഘാടനം ചെയ്തു.
ബഷീർ വാവനൂർ, വിദ്യാർഥികളായ മുഹമ്മദ് ഫൈസാൻ സി., ഐഷ സമ എന്നിവർ സംസാരിച്ചു.
എം.എസ്.എം ശാഖാ സെക്രട്ടറി മുഹമ്മദ് മിഷാൽ, ട്രഷറർ ഫസൽ സി.പി., ഷഹ്സാദ് എന്നിവർ നേതൃത്വം നൽകി.


