കുന്നംകുളം നിയോജക മണ്ഡലതല ലഹരി വിമുക്തി സമിതി യോഗം ചേർന്നു.


 കുന്നംകുളം:വരാനിരിക്കുന്ന ഓണക്കാലത്തോടനുബന്ധിച്ച് വ്യാജമദ്യം, അനധികൃത മദ്യ ഉത്പാദനം, വിതരണം, മയക്കുമരുന്ന് മാഫിയകൾ എന്നിവ തടയുന്നതിനായി കുന്നംകുളം നിയോജക മണ്ഡലത്തിൽ കർശന നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ തീരുമാനം. കുന്നംകുളം മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് ചേർന്ന കുന്നംകുളം നിയോജക മണ്ഡലതല ലഹരി വിമുക്തി സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.


 കുന്നംകുളം എം.എൽ.എ  എ.സി. മൊയ്തീൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.


ഓണക്കാലത്ത് സാമൂഹികവിരുദ്ധ ലഹരി പ്രവർത്തനങ്ങൾ തടയുന്നതിനായി എക്സൈസ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ എന്നിവ ചേർന്ന് സംയുക്ത പരിശോധനകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. പഞ്ചായത്ത്-മുനിസിപ്പൽ തലങ്ങളിൽ ജനകീയ ജാഗ്രതാ സമിതികൾ കൂടുതൽ സജീവമാക്കാനും വ്യാജമദ്യ-ലഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ ഉടനടി അധികൃതരെ അറിയിക്കാനുള്ള സംവിധാനങ്ങൾ ശക്തമാക്കാനും യോഗം നിർദ്ദേശിച്ചു.


യോഗത്തിൽ കുന്നംകുളം നഗരസഭാ അധ്യക്ഷ സൗമ്യ അനിലന്‍, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി രഘുനാഥ്, ജില്ലാ പഞ്ചായത്ത് അംഗം എം വി പ്രശാന്തന്‍, എന്നിവർ പങ്കെടുത്തു.


 വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് എം.എസ്, കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ,  അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ (AEO) മുബാറക് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.


ലഹരിമുക്ത സുരക്ഷിത ഓണാഘോഷം ഉറപ്പുവരുത്താൻ പൊതുജനങ്ങളുടെ പൂർണ്ണ പങ്കാളിത്തവും സഹകരണവും യോഗം അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post