ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


 ചാലിശ്ശേരി: ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനം ചാലിശ്ശേരി പഞ്ചായത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ ചാലിശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ദേശീയപതാക ഉയർത്തി. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള ഗാന്ധി പ്രതിമയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുഷ്‌പാർച്ചന നടത്തി.


പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് യു. കെ. സുരേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു, പഞ്ചായത്ത് അംഗങ്ങളായ എ. വിജയൻ, സജീഷ് കളത്തിൽ, വി. ആർ. പ്രകാശ്, സുലൈഖ സുലൈമാൻ, പഞ്ചായത്ത് സെക്രട്ടറി എം. എം. ജമീല, കൃഷി ഓഫീസർ സി. സൂര്യ, അസിസ്റ്റന്റ് കൃഷി ഓഫീസർ എം. ബാലകൃഷ്ണ‌ൻ, ചാലിശ്ശേരി വില്ലേജ് ഓഫീസർ കെ. രാജേഷ്, പഞ്ചായത്ത് സാരഥി അനസ് മോൻ, പ്രദീപ് ചെറുവാശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരും ആഘോഷത്തിൽ പങ്കാളികളായി. ചടങ്ങിന് ശേഷം എല്ലാവർക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു‌.

Post a Comment

Previous Post Next Post