അസ്സബാഹ് കോളേജിൽ 'കരിയർ പാത്ത്‌വേയ്‌സ് ഇൻ ഇക്കണോമിക്സ്' സെമിനാർ സംഘടിപ്പിച്ചു


 ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 'കരിയർ പാത്ത്‌വേയ്‌സ് ഇൻ ഇക്കണോമിക്സ്' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.


കോളേജ് ജിയോളജി ബ്ലോക്കിലെ ലൈബ്രറി ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ക്യാപ്റ്റൻ പ്രൊഫ. മുഹമ്മദ് കോയ എം.എൻ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക ശാസ്ത്ര മേഖലയിലെ പുതിയ തൊഴിൽ സാധ്യതകളും ഉപരിപഠന മേഖലകളും വിദ്യാർത്ഥികൾ കൃത്യമായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് നടന്ന സെഷനിൽ ഇക്കണോമിക്സ് വിഭാഗം അധ്യാപിക രേഷ്മ എൻ.കെ മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക ശാസ്ത്ര ബിരുദധാരികൾക്ക് മുന്നിലുള്ള വിവിധ കരിയർ അവസരങ്ങൾ, മത്സരപരീക്ഷകൾ, ഗവേഷണ സാധ്യതകൾ എന്നിവയെക്കുറിച്ച് അവർ വിശദമായ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Post a Comment

Previous Post Next Post