കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിവിധ വിശേഷാൽ ചടങ്ങുകൾ ആഗസ്റ്റ് 16ന്


 കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഇല്ലംനിറ, തൃപ്പുത്തരി, പ്രത്യക്ഷ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് തുടങ്ങിയ ചടങ്ങുകൾ ആഗസ്റ്റ് 16 ഞായറാഴ്ച്ച നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 5.30 ന് പ്രത്യേകം തയ്യാറാക്കി വെച്ചിരിക്കുന്ന ഇരുന്നൂറ്റി അമ്പതോളം കതിർക്കറ്റകൾ ക്ഷേത്രത്തിനകത്ത് നമസ്‌കാര മണ്ഡപത്തിൽ എത്തിക്കുകയും ക്ഷേത്രം മേൽശാന്തി മുല്ലനേഴി ദിലീപൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പൂജിച്ചതിനുശേഷം 8.30 മുതൽ ഭക്തജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും.രാവിലെ 5.30ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ വടക്കേടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ 1008 നാളികേരം കൊണ്ട് പ്രത്യക്ഷ മഹാഗണപതിഹോമവും അതിനുശേഷം ഗജപൂജ കഴിഞ്ഞ് ആനയൂട്ട് ചടങ്ങുകളും ഉണ്ടാകും.അന്നേദിവസം വിശേഷാൽ നിവേദ്യമായ തൃപ്പുത്തരി പായസവും ഉണ്ടായിരിക്കും. 500 ലിറ്റർ പുത്തരി പായസം നിവേദിക്കും.ചെമ്മന്തിട്ട പാടശേഖരത്തിൽ പ്രത്യേകം തയ്യാറാക്കിയ കതിർക്കറ്റകളാണ് ചടങ്ങിന് വേണ്ടി ഉപയോഗിക്കുന്നത്. ഞായറാഴ്ച നടക്കുന്ന വിശേഷാൽ ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുമെന്നും തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡണ്ട് കെ. കെ. സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, വൈസ് പ്രസിഡണ്ട് ഒ.എ. പരമേശ്വരൻ, ജോ. സെക്രട്ടറി രാജീവ് തറയിൽ, മെമ്പർ കെ.കെ. മണികണ്ഠൻ, എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post