തിരൂർ: ജനറൽ ട്രാൻസ്ഫർ മുഖേന വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറിപ്പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.
തിരൂർ പോലീസ് സ്റ്റേഷനിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഇൻസ്പെക്ടർ അനിൽകുമാർ പി. മേപ്പള്ളി ഉദ്ഘാടനം ചെയ്തു.
എസ്.ഐ. സുജിത്ത് അധ്യക്ഷത വഹിച്ചു.
എസ്.ഐമാരായ ജിഷ്ണു, ജിതിൻ, അനുഷ്മ, ഷിജിത്ത്, ബിജോ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. സ്ഥലംമാറിപ്പോകുന്ന എ.എസ്.ഐ. മുജീബ്, അനിൽകുമാർ, എസ്.സി.പി.ഒമാരായ മനോജ്, രതീഷ്, ജിനീഷ്, മൻസൂർ, സി.പി.ഒമാരായ അനൂപ്, ഹവീർ ഹരൻ, സൈജു, യാസിർ, ജാഫർ, പ്രദീപ് എന്നിവർ മറുപടി പ്രസംഗം നടത്തി.
പ്രോഗ്രാം കോഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗതവും
സ്റ്റേഷൻ റൈറ്റർ വിജേഷ് നന്ദിയും പറഞ്ഞു.


