തൃത്താല ബ്ലോക്ക് പഞ്ചായത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു


 തൃത്താല: തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ രാജ്യത്തിൻ്റെ  80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 


രാവിലെ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.. 


വൈസ് പ്രസിഡന്റ് ഷക്കീന അക്ബർ അധ്യക്ഷത വഹിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. ചന്ദ്രദാസ് ,

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാവ മാളിയേക്കൽ, യു.ടി. താഹിർ, സൗമ്യ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു..


വിവിധ ഓഫീസുകളിലെ ജീവനക്കാർ, മഹിളാ പ്രധാൻ ഏജന്റുമാർ, കുടുംബശ്രീ ജീവനക്കാർ, വജ്രജൂബിലി കലാ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post