തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുതുവറ സെന്ററിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് വൈദ്യുതി തൂണിലിടിച്ച് അപകടം. മൂന്നു പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ മീനാക്ഷി (66), വിജിന (42), ശിവദത്ത് (17) എന്നിവർക്കാണ് പരിക്കറ്റത്. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. വൈദ്യുതി തൂണിന്റെ ഇരുമ്പ് ഭാഗം ബസിന് മുകളിലേക്ക് ഒടിഞ്ഞു വീഴുകയും ചെയ്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.