ന്യൂബസാർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് ലോഗോ പ്രകാശനം ചെയ്തു


 കൂറ്റനാട്  ന്യൂബസാർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിന്റെ ലോഗോ കായിക യുവജനക്ഷേമ കാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ് പ്രകാശനം ചെയ്തു.


നിരവധി വർഷങ്ങളായി പ്രദേശത്തെ ജീവകാരുണ്യ, കലാ, കായിക മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തിവരുന്ന ന്യൂബസാർ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ന്യൂബസാർ ആർട്സ് ആൻ്റ്  സ്പോർട്സ് ക്ലബിന് രൂപം നൽകിയത്.


 പ്രദേശത്തെ യുവജനങ്ങളുടെ കായിക-കലാ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനുമാണ് ക്ലബ് ലക്ഷ്യമിടുന്നത്.


ചടങ്ങിൽ വാർഡ് മെമ്പർ പ്രകാശ്, അഷ്‌റഫ് , ഫാസിൽ കെ.വി., ഹമീദ്, ഇസ്മായിൽ, റാഷിദ്, ഷഹീം തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post