ചാവക്കാട് ബീച്ച് കോളനി കോളനിപടിയിൽ സ്വകാര്യബസും, ഓട്ടോയും ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ബ്ലാങ്ങാ ബീച്ച് സ്വദേശി വി.വി അഷ്റഫിനാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. മുനക്കകടവ് ഭാഗത്തു നിന്നും ചാവക്കാട്ടേക്ക് യാത്രക്കാരുമായി പോയിരുന്ന ഫ്രണ്ട്സ് എന്ന സ്വകാര്യ ബസിന് പുറകിൽ കോളനി പടി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടയിൽ പുറകിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഷറഫിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നു. ഓട്ടോയിൽ മറ്റു യാത്രക്കാർ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.