ഗുരുവായൂരിലെ സ്വകാര്യ അപ്പാർട്ട്മെന്റിലെ ലിഫ്റ്റിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന മൂന്ന് വയസ്സുകാരനടക്കം
ആറ് പേരെ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തമിഴ്നാട് കരൂർ സ്വദേശികളായ ദിനേശ്, ലാവണ്യ, ഇളവരശി,ലത, തമിഴ് ഇനിയെൻ, ബാലാ മിത്രൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.കാരക്കാടുള്ള എട്ടു നില കെട്ടിടമായ വൈകുണ്ഠം അപ്പാർട്ട്മെന്റിൽ മൂന്നാം നിലയിലാണ് ലിഫ്റ്റിന്റെ സാങ്കേതിക തകരാർ
മൂലം ഇവർ കുടുങ്ങിയത്. അപ്പാർട്ട്മെന്റിലെജോലിക്കാർ അരമണിക്കൂറോളം നേരം കിണഞ്ഞു പരിശ്രമിച്ചിട്ടും ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ
ലിറ്റിനുള്ളിൽ കുടുങ്ങിയവർ എമർജൻസി
നമ്പറിൽ ഫോൺ വിളിക്കുകയായിരുന്നു.ഇതേ തുടർന്ന് ഫയർ സ്റ്റേഷൻ ഓഫീസർഎസ്.ഡി. സജിത് ലാലിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.റ്റി.ഒ കെ.സി. സജീവ്, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ എ. ആർ.നിതിൻ രാജ്, എസ്.സമീർ, ആർ. ദിപു എന്നിവരാണ് രക്ഷാപ്രവർത്തനം
നടത്തിയത്.ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ലിഫ്റ്റിന്റെ രണ്ട് വാതിലുകളും തുറന്ന് അകത്ത് കുടുങ്ങിയവരെ
പുറത്തെത്തിക്കുകയായിരുന്നു.


