ബസ് യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത ; യുവതിക്ക് കെഎസ്ആർടിസി ജീവനക്കാരുടെ കരുതൽ


 ബസ് യാത്രയ്ക്കിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ.


പെരിന്തൽമണ്ണ ചെറുകര സ്വദേശിനിയായ 22 വയസ്സുകാരിക്കാണ് യാത്രക്കിടയിൽ ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടത്. തൃശ്ശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സ് പറേമ്പാടം എത്തിയപ്പോഴാണ് യുവതി ബസ്സിൽ കുഴഞ്ഞു വീണത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ഉടനെ, യുവതിയെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബസ്സിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി ആശുപത്രി അധികൃതരും ബസ്സിലെ ജീവനക്കാരും പറഞ്ഞു.

Post a Comment

Previous Post Next Post