ഓണം കളറാക്കാൻ ജനക്ഷേമ പദ്ധതികൾ ഒരുക്കിയ യുഡിഎഫ് സർക്കാർ മാതൃക: വി എസ് ജോയ് എംഎൽഎ


 എടപ്പാൾ: എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേമം ഉറപ്പുവരുത്തി, പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ സന്തോഷപൂർവ്വം ഓണമാഘോഷിക്കാൻ യുഡിഎഫ് സർക്കാർ അവസരം ഒരുക്കിയിരിക്കുകയാണെന്ന് അഡ്വ വി എസ് ജോയ് എംഎൽഎ പ്രസ്താവിച്ചു. 


അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധം വിലക്കയറ്റം പിടിച്ചുനിർത്താൻ ഓണവിപണിക്ക് സാധിച്ചത് സർക്കാരിൻറെ ഇടപെടൽ മൂലമാണ്.. സഹകരണ സംഘങ്ങൾ വഴിയും, സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴിയും ജനങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകി ഓണം കളറാക്കുകയാണ് സർക്കാർ.


വട്ടംകുളം എരുവപ്രകുന്ന് ബാപ്പുജി കലാവേദിയുടെ ആഭിമുഖ്യത്തിൽ ഓണക്കോടി വിതരണവും, അന്തരിച്ച കോൺഗ്രസ് നേതാവ് ഇ പി മമ്മു ഹാജിയുടെ സ്മരണാർത്ഥമുള്ള അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


കലാവേദി പ്രസിഡണ്ട് ഫിറോസ് ഖാൻ അണ്ണക്കമ്പാട് അധ്യക്ഷത വഹിച്ചു.


മികച്ച സഹകാരി ക്കുള്ള ഇ പി മമ്മു ഹാജി സ്മാരക അവാർഡ് നേടിയ വട്ടംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പത്തിൽ അഷ്റഫിന് വിഎസ് ജോയ് ഉപഹാരം നൽകി ആദരിച്ചു. 

മികച്ച കർഷകനായ കെ കുഞ്ഞനെ എംഎൽഎ പൊന്നാട ചാർത്തി. 


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എ നജീബ്, അവാർഡ് ജേതാവ് പത്തിൽ അഷറഫ്, അഡ്വ.എ.എം രോഹിത്, ടിപി മുഹമ്മദ്, കെ ഭാസ്കരൻ വട്ടംകുളം,  എൻ വി അഷറഫ്, കലാവേദി സെക്രട്ടറി ശ്രീജിത്ത് എരുവപ്ര, രക്ഷാധികാരികളായ

കെ കുഞ്ഞൻ, ഇ പി നൗഷാദ്, വാർഡ് മെമ്പർമാരായ, സുമതി മോഹനൻ ജാഫർ പോട്ടൂർ, ട്രഷറർ ഇ എം ഷൗക്കത്തലി, എം മാലതി എന്നിവർ പ്രസംഗിച്ചു. 


എരുവപ്രകുന്ന് പ്രദേശത്തെ 60 വയസ്സു കഴിഞ്ഞ 200ലധികം പേരെ  ഓണക്കോടി നൽകി ആദരിച്ചു.

Post a Comment

Previous Post Next Post