ആഗസ്റ്റ് 20-ാം തീയതി വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്. ഒന്നാം പ്രതിയായ ചിന്നന്റെ വീടിന് സമീപത്തുള്ള വഴിയിൽ വെച്ച് പ്രതികൾ യുവാവിനെ തടഞ്ഞുനിർത്തി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചുറ്റിക ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിക്കുകയും, ഇയാളുടെ അളിയനും രണ്ടാം പ്രതിയുമായ വിനിൽ എന്ന അജിത്ത് മരവടി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
ആക്രമണത്തിൽ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും പന്ത്രണ്ടോളം തുന്നലുകൾ ഇടേണ്ടി വരികയും ചെയ്തു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്.ഐ രോഹിത് കെ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


