വെള്ളറക്കാട് മണ്ണാംക്കുന്നിൽ വയോധിക ക്വാറിയിൽ വീണ് മരിച്ചു.
തെക്കൂട്ട് വളപ്പിൽ 75 വയസുള്ള കാളിക്കുട്ടിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4 മണിയോടെ നാട്ടുകാരാണ് കാളികുട്ടിയെ വെള്ളം വെള്ളം നിറഞ്ഞ് കിടക്കുന്ന കരിങ്കൽ ക്വാറിയിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്ന ക്വാറി നാട്ടുകാർ കുളിക്കുവാനും വസ്ത്രങ്ങൾ കഴുകാനും ഉപയോഗിക്കുന്നതാണ്. കാളിക്കുട്ടി ഈ ക്വാറിയിൽ ദിവസവും കുളിക്കാൻ പോകാറുണ്ട്.തലകറക്കം അനുഭവപ്പെടാറുളള കാളികുട്ടി തലകറങ്ങി വീണതാകാമെന്നാണ് കരുതുന്നത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


