ചാവക്കാട് കടപ്പുറം ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു.


 കടപ്പുറം ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. കടപ്പുറം വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്താണ് ഇന്ന് രാവിലെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.


ഏകദേശം അഴുകിയ നിലയിലാണ് ജഡം കാണപ്പെട്ടത്. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post