അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി


 ചങ്ങരംകുളം :പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾ ഫോർ ഗേൾസ് നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഓണത്തോടനുബന്ധിച്ച് നടന്നു വിദ്യാർത്ഥികളിൽ കാർഷികാഭിമുഖ്യവും പരിസ്ഥിതി സൗഹൃദ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ പരിസരത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.വളണ്ടിയർമാരുടെ നേതൃത്വത്തിൽ നിലമൊരുക്കി തൈകൾ നട്ടുപിടിപ്പിക്കുകയും ആവശ്യമായ പരിചരണവും പരിപാലനവും നടത്തുകയും ചെയ്തു. ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് പ്രിൻസിപ്പാൾ ശ്രീ വില്ലിങ്ടൺ പി. വി ഉദ്ഘാടനം ചെയ്‌തു. പ്രോഗ്രാം ഓഫീസർ സജ്ന എസ് നേതൃത്വം നൽകി.സ്വയം കൃഷി ചെയ്ത‌് ഉൽപാദിപ്പിക്കുന്നതിന്റെ സന്തോഷവും കാർഷികപ്രവർത്തനങ്ങളുടെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു.വിളവെടുത്ത പൂക്കൾ സ്‌കൂളിൽ ഓണത്തിന് എക്കളമൊരുക്കാൻ ഉപയോഗിക്കുകയും ബാക്കിയുള്ള പൂക്കൾ നാട്ടുകാർക്ക് വില്‌പന നടത്തുകയും ചെയ്‌തു

Post a Comment

Previous Post Next Post