കടവല്ലൂർ പഞ്ചായത്ത് മോഡലിന്റെ നേതൃത്വത്തിൽ വീരനാട്ട്യ മത്സരം നടത്തി.


 കടവല്ലൂർ പഞ്ചായത്ത് മോഡലിന്റെ നേതൃത്വത്തിൽ വീരനാട്ട്യ മത്സരം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ എം.ബാലാജി ഉദ്ഘാടനം ചെയ്തു. കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്‌ത മത്സരത്തിൽ ടീം മഹാമയ പള്ളിക്കുളം ഒന്നാം സ്ഥാനം കരസ്ഥമാക്കി, രണ്ടാം സ്ഥാനം ആദി ജ്വാല ആനക്കല്ലും, മൂന്നാം സ്ഥാനം സാരസം കൊരട്ടിക്കരയും കരസ്ഥമാക്കി. വിജയികൾക്ക് ബാങ്ക് പ്രസിഡൻന്റ് എം കെ മോഹനൻ മെമെൻ്റോയും ക്യാഷ് പ്രൈസും സമ്മാനിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീജ വേലായുധൻ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post