കണ്ടശ്ശാംകടവ് :ഓണാഘോഷത്തിന്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ‌് എവർറോളിങ് ട്രോഫിക്കായി നടത്തുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളും, ഇരുട്ട് കുത്തി, ചുരുളൻ വള്ളങ്ങളും പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ആണ് വള്ളംകളി മത്സരം നടക്കുന്നത്. നീന്തൽ മത്സരം, വള്ളങ്ങളുടെ ഘോഷയാത്ര,ജലശയനം എന്നിവ നടക്കുമെന്ന് സംഘാടകസമിതി കോർഡിനേറ്റർ വി. എൻ. സുജിത്ത് പറഞ്ഞു.
ജലോത്സവം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും സി. രവീന്ദ്രനാഥ് എംഎൽഎ അധ്യക്ഷനാകും.


