ചങ്ങരംകുളം : കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് കാണി–മംഗലത്തേരി ഡോക്യുമെന്ററി ഷോർട്ട് ഫിലിം മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. 2025 ജനുവരി ഒന്നിന് ശേഷം നിർമ്മിച്ച പരമാവധി 30 മിനിറ്റ് ദൈർഘ്യമുള്ള മലയാള ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.
ആദ്യ മൂന്ന് വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഒക്ടോബറിൽ നടക്കുന്ന മംഗലത്തേരി അനുസ്മരണ പരിപാടിയിൽ വെച്ചാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക.
എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20 ആണ്. ചിത്രങ്ങൾ സമർപ്പിക്കാനുള്ള ലിങ്ക്: https://forms.gle/wLPsu6HFM8UoC3Zy9
കൂടുതൽ വിവരങ്ങൾക്ക് 98470 27747, 89435 40640, 98468 24418, 94479 24898, 99464 18312 എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്ന്
കാണി ഫിലിം സൊസൈറ്റി സെക്രട്ടറി അറിയിച്ചു.


