സ്ത്രീസുരക്ഷാ പദ്ധതികൾ അട്ടിമറിക്കുന്ന നയങ്ങൾക്കെതിരെ മഹിളാ അസോസിയേഷൻ ചങ്ങരംകുളത്ത് പ്രതിഷേധമാർച്ച് നടത്തി


 ചങ്ങരംകുളം:എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയ സ്ത്രീസുരക്ഷാ പദ്ധതികൾ യു.ഡി.എഫ്. സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ആലങ്കോട്, നന്നംമുക്ക് മഹിളാ അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ ചങ്ങരംകുളം സെന്ററിൽ പ്രതിഷേധം സംഘടിപ്പിച്ചു.സി.പി.ഐ.എം. ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലി ചങ്ങരംകുളം ടൗൺ ചുറ്റി ഹൈവേയിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം സി.പി.ഐ.എം. എടപ്പാൾ ഏരിയ കമ്മിറ്റി അംഗം പി. വിജയൻ ഉദ്ഘാടനം ചെയ്തു.മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ആരിഫ് നാസർ അധ്യക്ഷത വഹിച്ചു.മുൻ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവുമായ മിസിരിയ സൈഫുദ്ദീൻ സ്വാഗതം പറഞ്ഞു.ആലങ്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.വി. ഉണ്ണി, നന്നംമുക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. അജയ്ഘോഷ്, എടപ്പാൾ ഏരിയ കമ്മിറ്റി അംഗം വി.വി. കുഞ്ഞുമുഹമ്മദ്, ആലങ്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രബിത എന്നിവർ സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ നിന്നുള്ള നിരവധി വനിതകൾ പങ്കെടുത്തു.

Post a Comment

Previous Post Next Post