ഭീമൻ ആഫ്രിക്കൻ ഒച്ചിനെതിരെ നന്നംമുക്കിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു


 ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത്, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രം മലപ്പുറം, നന്നംമുക്ക് കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രദേശങ്ങളിൽ വ്യാപകമായ ഭീമൻ ആഫ്രിക്കൻ ഒച്ചിനെ നിയന്ത്രിക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിച്ചു.


നന്നംമുക്ക് സ്രായിൽ കടവിൽ നടന്ന പരിപാടി  

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു വാർഡ് അംഗം റംസീന അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം സുധീഷ് സ്വാഗതം പറഞ്ഞു ,

ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത പ്രകാശ്, ഗ്രാമപഞ്ചായത്ത് എച്ച്.എസ്.സി. സതീശൻ, കൃഷി വിജ്ഞാന കേന്ദ്രം ഹെഡ് പ്രിയ ജി. നായർ, കെ.സി.എ.ഇ.എഫ്.ടി. കീടരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വിശാഖ് എൻ.യു. എന്നിവർ സംസാരിച്ചു.ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രണത്തിനായി തുരിശ്, ഉപ്പ്, പൗഡർ തുടങ്ങിയവ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. ഇവ പ്രദേശത്തെ മുഴുവൻ വീടുകളിലും ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.ജനകീയ പങ്കാളിത്തത്തോടെ വീടുകളിൽ ഉൾപ്പെടെ ഒച്ചിനെ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

Post a Comment

Previous Post Next Post