ശബരിമലയിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദു വിഭാഗക്കാരായ പുരുഷന്മാർക്കാണ് അവസരം. അപേക്ഷകരുടെ പ്രായം 18 വയസ്സിനും 65 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
ഔദ്യോഗിക വെബ്സൈറ്റിൽ നല്കിയിരിക്കുന്ന നിശ്ചിത മാതൃകയിലുള്ള ഫോം പൂരിപ്പിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷക്കൊപ്പം 6 മാസത്തിനകം എടുത്തിട്ടുള്ള പാസ്പോർട്ട് സൈസ് ഫോട്ടോയും ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സബ് ഇൻസ്പെക്ടർ (SI) റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ ഒറിജിനൽ സർട്ടിഫിക്കറ്റും സമർപ്പിക്കണം.
ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്,വയസ്സ്, മതം എന്നിവ തെളിയിക്കുന്ന മറ്റ് രേഖകളും, പൂർണ്ണമായ മേൽവിലാസം, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ 'ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം - 695003'' എന്ന മേൽവിലാസത്തിൽ 16.09.2026 വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കത്ത രീതിയിൽ അയക്കണം. അപേക്ഷയുടെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
*വിജ്ഞാപനം:* https:/ /travancoredevaswomboard.org/wp-content/uploads/2026/08/IMG_0009.pdf
*അപേക്ഷ ഫോം:* https:/ /travancoredevaswomboard.org/wp-content/uploads/2026/08/IMG_0009.pdf


