അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. വടക്കേക്കാട് നാലാം കല്ല് കണ്ടമ്പുള്ളി സ്വദേശി ഒരുക്കുളങ്ങര സുനി ( 50) ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളിയിൽ ദേശിയ പാത 66 റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു സംഭവം. പൊന്നാനി ഭാഗത്തുനിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. റൗഹത്ത് റീജൻസിയിൽ കല്യാണ ആവശ്യാർത്ഥം വന്ന് തിരിച്ചുപോവുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കേക്കാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.