മൂലം നാളിൽ ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ ഒരുക്കിയ വേണു നാദം പൊഴിക്കുന്ന ഉണ്ണിക്കണ്ണന്റെ പൂക്കളം ആകർഷകമായി. 12 അടി നീളത്തിലും 8 അടി വീതിയിലുമായി ദീർഘചതുരാകൃതിയിൽ ഒരുക്കിയ പൂക്കളത്തിലാണ് ഓടക്കുഴലേന്തിയ കണ്ണന്റെ മനോഹരരൂപം ആവിഷ്‌കരിച്ചിരിക്കുന്നത്. താമരപ്പൂവിന് മുകളിൽ നിന്നാണ് ഉണ്ണിക്കണ്ണൻ മുരളിയൂതുന്നത്. പൂക്കളാൽ തീർത്ത കൃഷ്ണന്റെ ആഭരണങ്ങളും കിരീടവും മാലകളും ഓടക്കുഴലും രൂപത്തിന് കൂടുതൽ മിഴിവേകി. പതിവിൽ നിന്ന് വ്യത്യസ്തമായി ദീപസ്‌തംഭത്തിന് അരികിലാണ് ഇത്തവണ പൂക്കളം ഒരുക്കിയിരുന്നത്. ക്ഷേത്രസന്നിധിയിൽ റെക്കോർഡ് വിവാഹങ്ങൾ നടക്കുന്നതിനാൽ ഭക്തരുടെയും വിവാഹ സംഘങ്ങളുടെയും സഞ്ചാരത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് പൂക്കളം ദീപസ്തംഭത്തിന് അരികിലേക്ക് മാറ്റിയത്. തിരക്കിനിടയിലും പൂക്കളത്തിൻന്റെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും കഴിയുന്ന തരത്തിലായിരുന്നു ക്രമീകരണം ഏർപ്പെടുത്തിയത്.