ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് പരിശോധന ശക്തമാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല


 ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുവായൂർ ക്ഷേത്രദർശനത്തിനുശേഷം ശ്രീവത്സം അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുകാൻ അനുവദിക്കില്ല. തൂഫാനിൽ രാഷ്ട്രീയമില്ല. ഭാവി തലമുറയെ രക്ഷിക്കാൻ എല്ലാവരും ചേർന്ന് തൂഫാൻ വിജയിപ്പിക്കുകയാണ് വേണ്ടത്. തൂഫാനിൽ കള്ളക്കളി കളിച്ചാൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും. 75 ദിവസം പിന്നിടുന്ന ഓപ്പറേഷൻ തൂഫാൻ വൻ വിജയമാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ എസ് ഐ മാരെ എസ് എച്ച് ഓമാരാക്കിയുള്ള പോസ്റ്റിംഗ് രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാവും. കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയത് പ്രാകൃത നടപടിയാണ്.തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post