ചിങ്ങപ്പുലരി ;ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്


 ചിങ്ങപുലരിയിൽ കണ്ണനെ കാണാൻ വൻ ഭക്തജന തിരക്ക്. പുലർച്ചെ നിർമ്മാല്യ ദർശനത്തിനായി നട തുറന്നത് മുതൽ ഭക്തരുടെ നീണ്ട നിരയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ബിന്ദു കൃഷ്ണ എന്നിവർ ദർശനം നടത്തി. പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയാണ് തിരക്ക് നിയന്ത്രിച്ചത്. കർക്കിടകത്തിൻ്റെ ഒരു മാസത്തെ ഇടവേളക്കുശേഷം ക്ഷേത്രത്തിൽ വിവാഹ തിരക്കാരംഭിച്ചു. 77 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രസന്നിധിയിൽ നടന്നത്. ഈ മാസം ഇരുപത്തിമൂന്നിനും 30നും റെക്കോർഡ് വിവാഹ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post