തൃശ്ശൂർ ചാലക്കുടി പോട്ടയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർഥികൾക്ക് പരിക്ക്


 ചാലക്കുടി: ചാലക്കുടി പോട്ടയിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ മിനി ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആളൂർ സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികളുമായി സഞ്ചരിച്ചിരുന്ന ബസാണ് പോട്ട താണിപ്പാറയിൽ കനാൽ ബണ്ടിലൂടെ പോകുന്നതിനിടെ നിയന്ത്രണം വിട്ട് കനാലിലേക്ക് പതിച്ചത്.അപകടസമയത്ത് ബസിൽ 24 വിദ്യാർഥികളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.ബസ് കനാലിലേക്ക് മറിയുന്നത് കണ്ടയുടൻ പ്രദേശവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കുട്ടികളെയും ഡ്രൈവറെയും വേഗത്തിൽ തന്നെ കനാലിൽ നിന്ന് പുറത്തെത്തിച്ചു. പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവമറിഞ്ഞ് ചാലക്കുടി അഗ്നിരക്ഷാ സേനയും പൊലീസും ഉടനടി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കനാലിൽ വീണ ബസ് പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കനാൽ ബണ്ട് റോഡിലെ സുരക്ഷാ സംവിധാനങ്ങളുടെ കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Post a Comment

Previous Post Next Post