ചങ്ങരംകുളം മണ്ഡലം കെ എൻ എംനു കീഴിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സഹയാത്ര ഏകദിന ക്യാമ്പ് സമാപിച്ചു.വളയംകുളം എം വി എം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോക്ടർ മുഹ്സിൻ നന്നമുക്ക് ഉദ്ഘാടനം ചെയ്തു
കെ പി അലി അബ്ദുറഹീം ഇൻറക്ഷൻ പ്രോഗ്രാമിന് നേതൃത്വം നൽകി. ക്വിസ് പ്രോഗ്രാമീനു റഷീദ് മാസ്റ്റർ ഹമീദ് ഫാറൂഖി എന്നിവർ നേതൃത്വം നൽകി.ക്വിസ് മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് യഥാക്രമം 1500, 1000, 500 രൂപയുടെ ക്യാഷ് അവാർഡുകൾ
എം വി എം ഹൈസ്കൂൾ പ്രിൻസിപ്പൽ റഷീദ് കരിങ്കപ്പാറ വിതരണം ചെയ്തു.
കുഞ്ഞുമുഹമ്മദ് പന്താവൂർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു ക്യാമ്പ ഡയറക്ടർ പി ഐ മുജീബ് റഹ്മാൻ പി പി എം അഷ്റഫ് ആദിൽ മുഹമ്മദ് അലി ,ആയിഷ ഹസ്സൻ ,ഇ എം മുനീറ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് രണ്ടത്താണിയിൽ പ്രവർത്തിക്കുന്ന ശാന്തി ഭവൻ അന്തേവാസികളുമായി സൗഹൃദ സംവാദം നടത്തി


