കുറ്റിപ്പുറം:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി ജില്ലാ മേരാ യുവ ഭാരത് ഓഫീസും ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ് അലി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ് കുട്ടി അധ്യക്ഷനായി.
പ്രസംഗ മത്സരത്തിൽ വാഴയൂർ സാഫി കോളേജ് ഒന്നും രണ്ടും സ്ഥാനങ്ങളും ആതവനാട് മർകസ് കോളേജ് മൂന്നാം സ്ഥാനവും നേടി. പ്രശ്നോത്തരിയിൽ അരീക്കോട് സുല്ലമുസ്സലാം കോളേജ്, കോട്ടക്കൽ ഫാറൂഖ് കോളേജ്, വളവന്നൂർ ബി.വൈ.കെ കോളേജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ വി. ഹസീന ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 15 കോളേജുകൾ പങ്കെടുത്തു.


