ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തിൽ വിവിധ ജോലികളിൽ നിയമിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു. 1,000ലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
18 മുതൽ 65 വയസ്സുവരെ
ഹിന്ദുമതത്തിൽപ്പെട്ട 18 മുതൽ 65 വയസ്സുവരെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാനുള്ള അവസരം. ദേവസ്വം ബോർഡിന്റെ നിയമപ്രകാരമുള്ള പ്രതിദിന വേതനം ലഭിക്കും. കൂടാതെ താമസവും ഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കും.
അപേക്ഷിക്കേണ്ട വിധം
ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. ആറുമാസത്തിനകം എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, വയസ്സ്–മതം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, മൊബൈൽ നമ്പർ, പൂർണ വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ തപാൽ മുഖേന അയയ്ക്കണം.
അയയ്ക്കേണ്ട വിലാസം:
ചീഫ് എൻജിനിയർ,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
നന്തൻകോട്, തിരുവനന്തപുരം – 695003.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 16, വൈകീട്ട് 5 മണി


