കന്നിമാസ പൂജ; ശബരിമല നട 16ന് തുറക്കും


 പത്തനംതിട്ട: കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഈ മാസം 16ന് വൈകീട്ട് 5.30ന് തുറക്കും. തന്ത്രി ബ്രഹ്മദത്തന്റെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് ആഴിയില്‍ അഗ്നി പടരും. കന്നി മാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും.

നെയ്യഭിഷേകം, കലശാഭിഷേകം, പടിപൂജ എന്നിവയുണ്ട്. കന്നിമാസ പൂജകളുടെ ഭാഗമായി വെര്‍ച്വല്‍ ക്യു ബുക്കിങ് തുടങ്ങി. https://sabarimalaonline.org/#/login എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. https://www.onlinetdb.com/ എന്ന വെബ്‌സൈറ്റ് വഴി സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസുകളിലും പില്‍ഗ്രിം സെന്ററുകളിലും മുറി ബുക്ക് ചെയ്യാം

Post a Comment

Previous Post Next Post