വിജനമായ പ്രദേശത്ത് അപകടസാധ്യത തോന്നുന്നുണ്ടോ?, ഒറ്റ ക്ലിക്കില്‍ പൊലീസ് സഹായം; വിശദാംശങ്ങള്‍


 തിരുവനന്തപുരം: യാത്രകളിലോ വിജനമായ പ്രദേശങ്ങളിലോ അപകടസാധ്യതയോ ആശങ്കയോ നേരിട്ടാല്‍ ഇനി ഭയക്കേണ്ടതില്ല. പൊതുജനങ്ങള്‍ക്ക് ഏതു നിമിഷവും അടിയന്തര പൊലീസ് സഹായം ലഭ്യമാക്കാന്‍ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പോല്‍ ആപ്പില്‍' (Pol App) അത്യാധുനിക SOS സംവിധാനം സജ്ജമാണെന്ന് കേരള പൊലീസ് അറിയിച്ചു.അപകടസൂചന തോന്നുമ്പോള്‍ത്തന്നെ ആപ്പിലെ SOS ബട്ടണ്‍ ഒരുതവണ അമര്‍ത്തിയാല്‍ മതിയാകും. സെക്കന്‍ഡുകള്‍ക്കകം കൃത്യമായ GPS ലൊക്കേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറപ്പെടും. ഇതോടെ തൊട്ടടുത്തുള്ള പൊലീസ് പട്രോളിങ് വാഹനത്തിലേക്ക് ഉടന്‍ സന്ദേശമെത്തുകയും പൊലീസ് സംഘം സ്ഥലത്തേക്ക് തിരിക്കുകയും ചെയ്യും.


'ഇതിനുപുറമേ, ആപ്പില്‍ മുന്‍കൂട്ടി സേവ് ചെയ്തിട്ടുള്ള നിങ്ങളുടെ അടിയന്തര കോണ്‍ടാക്റ്റുകളിലേക്ക് (Emergency Contacts) ലൊക്കേഷന്‍ സഹിതമുള്ള സന്ദേശം തത്സമയം എത്തുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്'- കേരള പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post