കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ അങ്കണവാടികളുടെ നേതൃത്വത്തിൽ നടത്തുന്ന പോഷൻ മാ 2026 ന്റെ കാട്ടാകാമ്പാൽ പഞ്ചായത്ത് തല ഉദ്ഘാടനം കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിച്ചു

 ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സന്ധ്യ ഷിബു അധ്യക്ഷത വഹിച്ചു.
 ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം റസാക്ക്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ അരുൺ ദാസ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ടി എസ് മണികണ്ഠൻ, സ്വീറ്റി ഷാജു, ജിൻസി സജു, പി എം അലി,പി പി അഖിൽ,ചൊവ്വന്നൂർ ബ്ലോക്ക് വനിത ശിശു വികസന ഓഫീസർ കെ ജയശ്രീ, ഐ സി ഡി എസ് ഓഫീസർ ശോഭ അംഗനവാടി ടീച്ചർ സുജാത തുടങ്ങി ആരോഗ്യ- അംഗനവാടി പ്രവർത്തകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു കാട്ടകാമ്പാൽ നടുമുറി അംഗനവാടിയിൽ വച്ചാണ് പോഷൻ മാ 2026 പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്
 ഒരു മാസം വിവിധങ്ങളായ പോഷക ആഹാര പദാർത്ഥങ്ങൾ മികച്ച രീതിയിൽ തയ്യാറാക്കി അങ്കണവാടി കുട്ടികൾക്ക് നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനതലത്തിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post