കൂറ്റനാട്:പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും സംയുക്തമായി നടപ്പാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇൻറിച്ച്മെന്റ് പ്രോഗ്രാമിന് (ELEP) നാഗലശ്ശേരി ഗവ. ഹൈസ്കൂളിൽ തുടക്കമായി. മലയാളം മീഡിയം അഞ്ചും ആറും ക്ലാസുകളിലെ വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തൃത്താല ഉപജില്ലയിൽ നിന്ന് പദ്ധതിക്കായി തിരഞ്ഞെടുത്ത വിദ്യാലയമായ നാഗലശ്ശേരി ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വി.ടി. ബൽറാം എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.
നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ അധ്യക്ഷത വഹിച്ചു.
ഇ.എൽ .ഇ .പി ജില്ലാ കോ-ഓർഡിനേറ്റർ എ.കെ. അപർണ, റിസോഴ്സ് പേഴ്സൺ ആതിര നായർ എം.വി. എന്നിവർ പദ്ധതി വിശദീകരിച്ചു.
പ്രധാനാധ്യാപകൻ അനിൽകുമാർ കെ. ,
ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. മുസ്തഫ, പി.എം. ആര്യൻ മാസ്റ്റർ, ഹസീന, അനീഷ വി.എ., തൃത്താല ബി.പി.സി. സുമ സി.വി., റൈഹാനത്ത് യു.വി., സുരേഷ് ടി.വി., വിദ്യാമോൾ വിജയൻ ഗയ.എം. എന്നിവർ സംസാരിച്ചു.
പാലക്കാട് ജില്ലയിലെ 12ഉപജില്ലകളിൽ
നിന്നുംതിരഞ്ഞെടുത്ത ഓരോ സർക്കാർ യു.പി.വിദ്യാലയത്തിലാണ് പദ്ധതി നടപ്പാക്കുന്നത്
നാഗലശ്ശേരി ഗവ. ഹൈസ്കൂളിൽ ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതിക്ക് തുടക്കമായി
byWELL NEWS
•
0


