ഓസോൺ ദിനാഘോഷം 2026 ബ്രോഷറിന്റെ പ്രകാശന കർമ്മം നടന്നു


 ഓസോൺ ദിനാഘോഷം 2026 ബ്രോഷറിന്റെ പ്രകാശന കർമ്മം കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് നിർവ്വഹിച്ചു. അക്കിക്കാവിലുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ, സ്‌കൂൾ അധ്യാപകൻ തോംസൺപി സി തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിച്ചു.

ആഗോള താപനത്തിന്റെ കാഠിന്യം കൂടി വന്നു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഓസോൺ ദിനത്തിന്റെ പ്രാധാന്യം വലുതാണ്. ഓസോൺ പാളിയുടെ സുഷിരം കഴിഞ്ഞ കാലങ്ങളിൽ നികന്നു വന്നുകൊണ്ടിരിക്കുന്നതായി പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

കാലാവസ്ഥ വ്യതിയാനം  വളരെയേറെ ശ്രദ്ധയോടെ കൈക്കാര്യം ചെയ്യേണ്ട ഒരു വസ്തുതയാണെന്നും റഫീക് അഹമ്മദ് പറഞ്ഞു.

സെപ്തംബർ 15 മുതൽ സംസ്ഥാന വ്യാപകമായി വിവിധ ഡിപ്പാർട്ടുമെന്റുകളുടെ സഹകരണത്തോടു കൂടി

ഓസോൺ സന്ദേശ റാലി , ഭൂമിക്കൊരു കവചം സൃഷ്ടിക്കുന്നതിനാഹ്വാനം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾ വട്ടത്തിൽ കുട നിവർത്തി പിടിക്കുകയും ,കൈ മുമ്പിലേക്കു നീട്ടി പ്രതിജ്ഞ ചൊല്ലുകയും.. വേദിയിൽ വെച്ച് സംഘടിപ്പിക്കുന്ന ഓസോൺ ക്വിസ് മത്സരത്തിലെ വിജയി കൾക്കുള്ള സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു...

Post a Comment

Previous Post Next Post