മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം
സെപ്റ്റംബർ 26, 27, 28 തീയതികളിൽ കുന്നംകുളത്ത് ഇ.പി. ഖമറുദ്ദീൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സെപ്റ്റംബർ 26ന് രാവിലെ പതാക ഉയർത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക.ലിവ ടവറിൽ നടക്കുന്ന തലമുറ സംഗമം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. വിവിധ തലമുറകളിൽപ്പെട്ട മുൻ കാല മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ സംഗമവും ആശയവിനിമയവും പരിപാടിയുടെ ഭാഗമായി നടക്കും. സെപ്റ്റംബർ 27ന് ഉച്ചയ്ക്ക് 2 മണിക്ക് കുന്നംകുളം ടൗൺ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. ഫിഷറീസ് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.എ. അബ്‌ദുൽ ഗഫൂർ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, സംസ്ഥാന സെക്രട്ടറി പി എം സാദിഖലി, കെ പി സി സി ജനറൽ സെക്രട്ടറി പി ടി അജയ് മോഹൻ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഷിബു മീരാൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം. അമീർ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങൾ, മുസ്ലിം ലീഗ് ജില്ല ട്രഷറർ ആർ വി അബ്‌ദുൽ റഹീം, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീൽ വലിയകത്ത് തുടങ്ങിയ മുസ്ലിം ലീഗിന്റെയും വിവിധ പോഷക ഘടകങ്ങളുടെയും സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിക്കും. 28 ന് വൈകീട്ട് 4 മണിക്ക് ജില്ല ജനറൽ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമകാലിക സാമൂഹികരാഷ്ട്രീയ വിഷയങ്ങൾ, യുവജനങ്ങളുടെ സാമൂഹിക ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളും ജില്ലയിൽ നടന്നു വരികയാണ്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയതായി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ.എം. സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, അസീസ് മന്നലാംകുന്ന്, മുസ്ലിം ലീഗ് കുന്നംകുളം നിയോജക മണ്ഡലം ഭാരവാഹികളായ ഫസലുദ്ദീൻ ഖമറുദ്ദീൻ,ഗഫൂർ പള്ളിക്കുളം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


