ചൂണ്ടൽ തായങ്കാവ് സ്വദേശി സാവിത്രിയമ്മയും മകൻ രാജഗോപാലും നടത്തിയ യാത്രകളെ കുറിച്ച് തയ്യാറാക്കിയ ഹൃസ്വ ചിത്രം ഹാപ്പിനെസ്സ് മെഡിസിൻ എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം സെപ്റ്റംബർ 26 ന് തൃശൂരിൽ നടക്കുമെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചേതന ഫിലിം സ്കൂളിന്റെ ബാനറിൽ ഫാദർ ബെന്നി ബെനഡിക്ട് സംവിധാനവും നിർമാണവും നിർവഹിച്ച ഹാപ്പിനെസ്സ് മെഡിസിൻ ഡോക്യുമെന്ററി ശനിയാഴ്‌ച രാവിലെ 9 മണിക്ക് തൃശൂർ കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. ശരീരം തളർന്ന ശേഷം മകനൊപ്പമുള്ള യാത്രകളിലൂടെ ജീവിതത്തിൽ ആനന്ദം കണ്ടെത്തിയ സാവിത്രിയമ്മയുടെ ജീവിതമാണ് 39 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലുള്ളത്. അരയ്ക്ക് താഴെ തളർന്ന സാവിത്രിയമ്മയെ വീട്ടിലെ കുടുസു മുറിയിൽ നിന്നും മകൻ രാജഗോപാൽ 2021 മുതലാണ് യാത്രകളിലേക്ക് കൂട്ടിയത്. വീടിനടുത്തുള്ള ക്ഷേത്രങ്ങൾ സന്ദർശിച്ച് തുടങ്ങിയ യാത്ര, വിമാനത്തിലേറി മുംബൈ എന്ന മഹാനഗരത്തോളമെത്തിയിരുന്നു. എഴുനൂറോളം ക്ഷേത്രങ്ങൾ, മറ്റു ആരാധനാലയങ്ങൾ എന്നിവടങ്ങളിൽ ഒതുങ്ങിയില്ല യാത്രകൾ. ആഘോഷങ്ങൾ എവിടെയുണ്ടോ അവിടെയൊക്കെ അമ്മയെയും കൊണ്ട് രാജഗോപാൽ എത്തി. പക്ഷെ അവർ കണ്ടത് അമ്പലങ്ങളും, പള്ളികളും, ആഘോഷങ്ങളും മാത്രം ആയിരുന്നില്ല, ഹൃദയങ്ങളുടെ ആഴമായിരുന്നു. ഈ മുഹൂർത്തങ്ങൾ 'അമ്മ യാത്ര' യൂട്യൂബ് ചാനൽ, ഫേസ് ബുക്ക് പേജ് എന്നീ സമൂഹമാധ്യമങ്ങളിലൂടെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു.അച്ഛനമ്മമാർക്ക് പ്രായമാകുമ്പോഴേക്കും മക്കൾ വൃദ്ധ മന്ദിരങ്ങൾ അന്വേഷിക്കുന്ന ഇക്കാലത്തു സാനിധ്യവും സാമീപ്യവും പരമ പ്രധാനം എന്ന് തിരിച്ചറിഞ്ഞ രാജുവിൻ്റെയും അമ്മയുടെയും രേഖാചിത്രം ഡോക്യുമെൻ്ററി-ഹ്രസ്വ ചലച്ചിത്ര മേളകളിലൂടെ പരമാവധി ജനഹൃദയങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് ചിത്രം ഒരുക്കിയത്.ഹാപ്പിനെസ്സ് മെഡിസിൻ ഡോക്യുമെന്ററിയുടെ സിനിമാട്ടോഗ്രാഫി നിർവ്വഹിച്ചത് നന്ദകുമാർ തോട്ടത്തിലാണ്, എഡിറ്റിംഗ് സജീഷ് നമ്പൂതിരി, കളർ ഗ്രേഡിംഗ് എം.ബി നിലേഷ്, മ്യൂസിക് സ്കോർ സഞ്ജയ് പ്രസന്നൻ, സൗണ്ട് മിക്‌സിങ് റിച്ചാർഡ് അന്തിക്കാട്, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫി ഉമാ കുമരപുരം, ലൊക്കേഷൻ സൗണ്ട് ആൽഫ്രഡ് ജോജു എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. കുന്നംകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ചിത്രത്തിന്റെ സംവിധായകൻ ഫാ. ബെന്നി ബനഡിക്ട്, സാവിത്രിയമ്മയുടെ മകൻ രാജഗോപാൽ എന്നിവർ പങ്കെടുത്തു.