കുന്നംകുളം യുണൈറ്റഡ് പെന്തക്കൊസ്ത‌് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 16-മത് ബൈബിൾ ക്വിസ് ഒക്ടോബർ 2ന് നടക്കും. ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മത്സരം. ബൈബിളിലെ മത്തായി 1 മുതൽ 15 വരെയുള്ള അദ്ധ്യായങ്ങളിൽ നിന്ന് 30 ചോദ്യങ്ങൾ മാത്രമാണ് പരീക്ഷക്ക് ഉണ്ടാകുക. സെപ്റ്റംബർ 28 ആണ് രജിസ്ട്രെഷനുള്ള അവസാനദിവസം.
യഥാക്രമം 1,2,3,4,5 സ്ഥാനം നേടുന്നവർക്ക് 10000,5000, 3000, 2000,1000 രൂപ ക്യാഷ് പ്രൈസും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. സഭാ,സംഘടന, മത, വ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിൾ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ. ചീഫ് എക്സാമിനർ പാസ്റ്റർ കെ.പി. ബേബി, രജിസ്ട്രാർ- പാസ്റ്റർ കെ എം ഷിന്റോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക. ഫോൺ 8281563582. നമ്പർ ഒരിക്കൽകൂടി.


