പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചില്ല; എസ്‌ഐ ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍


 തൃശൂര്‍: പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍. എസ്‌ഐ സിഎം മഹേഷ്, സിപിഒമാരായ എംയു ഫൈസല്‍, ഇസി യദുകൃഷണന്‍, പിഡി നവീന്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി.ജൂലൈ 19നാണ് അപകടം നടന്നത്. തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിന്‍തുടരുന്നതിനിടെയാണ് സംഭവം. പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കില്‍ നിന്ന് വീണ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചില്ല. സംഭവത്തില്‍ തൃശൂര്‍ ഡിഐജി ടി നാരായണനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Post a Comment

Previous Post Next Post