സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്


 സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന കനത്ത നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്‌ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ തികച്ചും അപര്യാപ്‌തമാണെന്ന് ഉടമകൾ തുറന്നടിച്ചു. ഇതിനെതിരെ മറ്റന്നാൾ ഔദ്യോഗിക സമര പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കി ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് വഴി സ്വകാര്യ മേഖലയ്ക്കുണ്ടായ കോടികളുടെ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണ് വിദഗ്‌ധ സമിതി റിപ്പോർട്ടിലുള്ളത്.

Post a Comment

Previous Post Next Post