കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസ്സുകളും കൂടുതൽ എളുപ്പത്തിൽ ആകർഷിക്കുന്നതിനായി 'സരൾ കേരളം' (SARAL KERALAM - Simplified and Accelerated Regulatory Approvals and Licenses) പദ്ധതി പ്രഖ്യാപിച്ചു. വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസുകളും അനുമതികളും വൈകാതെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി 'One-State-One-Approval-One-Document' (OSAD) എന്ന ആശയം മുൻനിർത്തി, എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നൽകാനായി ഒരു ഏകീകൃത അതോറിറ്റിക്ക് രൂപം നൽകും. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളിൽ കാതലായ ഭേദഗതികൾ വരുത്താനും തീരുമാനമായി
എറണാകുളത്ത് രണ്ട് എക്സ്ക്ലൂസീവ് സ്പെഷ്യൽ എൻഐഎ കോടതികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഭരണാനുമതി നൽകി.
ആരോഗ്യവകുപ്പിൽ 'റേഡിയോഗ്രാഫർ ഗ്രേഡ് 2' വിഭാഗത്തിൽ 18 പുതിയ തസ്തികകൾ സൃഷ്ടിക്കും.
2027 വർഷത്തേക്കുള്ള പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചു.
ഫ്ലാറ്റുകൾക്ക് നൽകിയിരുന്ന 4% മുദ്രവില ഇളവ് 'കെ-റെറ'യിൽ രജിസ്റ്റർ ചെയ്ത വില്ലകളുടെ കൈമാറ്റത്തിനും ബാധകമാക്കി.
രാഷ്ട്രപതിയുടെ പരിഗണനയിലുള്ള കേരള സ്വകാര്യ സർവകലാശാല ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പിൻവലിക്കാൻ അനുമതി തേടും.
'മലമുത്തൻ' സമുദായത്തെ സംസ്ഥാന പട്ടികവർഗ്ഗ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യും.
തിരുവനന്തപുരം ആര്യനാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾക്ക് ചികിത്സാ ധനസഹായം അനുവദിക്കും.
കാസർകോട് കരിന്തളം വില്ലേജിലെ 0.4047 ഹെക്ടർ ഭൂമി 'എസ്.സി, എസ്.ടി ത്രിവേണി തീരം പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റിന്' മൂന്ന് വർഷത്തേക്ക് പാട്ടത്തിന് നൽകും.


