അൻസാർ ഇംഗ്ലീഷ് സ്കൂളിൽ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ് സെപ്റ്റംബർ 5 ന്


 വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം, ആശയ വിനിമയശേഷി, സർഗ്ഗാത്മകത, ആത്മവിശ്വാസം, അവതരണ മികവ് എന്നിവ വളർത്തുന്നതിനായി പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.


സെപ്റ്റംബർ 5 ന്, രാവിലെ 9:30 മുതൽ വൈകിട്ട് 4:00 വരെ, ലിങ്ക ഫ്രാങ്ക എന്ന പേരിലാണ് ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂ‌ൾ കാമ്പസിൽ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ സ്കൂ‌ളുകളിൽ നിന്നുള്ള 615 വിദ്യാർത്ഥികൾ ഈ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് ആവശ്യമായ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. സ്കൂ‌ൾ പ്രിൻസിപ്പൽ സാജിത റസാക്ക്, ജൂനിയർ പ്രിൻസിപ്പൽ എം. കെ. നിമ്മി, സി ഒ. ഒ പി. എ.ഷഹീദ്, മീഡിയ കോർഡിനേറ്റർ എം.എ കമറുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post