ഉപ്പേരി ചലഞ്ചിലൂടെ കരുതലിന്റെ ചൂട്;50 വാം ബാഗുകളുമായി പഴഞ്ഞി NSS വിദ്യാർഥികൾ- അഭിനന്ദനവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ


 പഴഞ്ഞി NSS വിദ്യാർത്ഥികളുടെ  നേതൃത്വത്തിൽ ഉപ്പേരി ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട് 50 വാം ബാഗുകൾ വാങ്ങി രോഗികൾക്ക് നൽകാൻ എടുത്ത മാതൃക പ്രവർത്തനത്തിനാണ് കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ കുട്ടികളെ അഭിനന്ദിച്ചത്.


 സമൂഹത്തിലെ അർഹരായവർക്കും കിടപ്പുരോഗികൾക്കും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ വേറിട്ട സേവന പ്രവർത്തനം ഏറ്റെടുത്തത്.



വിദ്യാർത്ഥികൾ സ്വന്തം അധ്വാനത്തിലൂടെ സമാഹരിച്ച തുക സമൂഹനന്മയ്ക്കായി വിനിയോഗിച്ചത് മാതൃകയായ പ്രവർത്തനമാണെന്ന് സ്കൂളിൽ വെച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം എടുത്തു പറഞ്ഞു.


പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമൂഹത്തിന്റെ നന്മയ്ക്കും ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


 വിദ്യാർത്ഥികൾ സ്വരൂപിച്ച ഓരോ രൂപയും ഒരു കുടുംബത്തിന് കരുതലായി മാറുന്നതാണ് ഈ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും ജയശങ്കർ സൂചിപ്പിച്ചു.



വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിന് അധ്യാപകരും പിടിഎ ഭാരവാഹികളും നാട്ടുകാരും അഭിനന്ദനം അറിയിച്ചു.


ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി എം അലി അധ്യക്ഷതവഹിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജനീർലാൽ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ഐപ്പ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം പി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം റസാഖ്, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ അരുൺദാസ്,

ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ടി എസ് മണികണ്ഠൻ സന്തോഷ് കൊളത്തേരി സ്വീറ്റി ഷാജു, പി പി അഖിൽ മോനിഷ രജീഷ് അഞ്ചു സുധീഷ്,  സി കെ സദാനന്ദൻ മാസ്റ്റർ, സന്ധ്യാ ഷിബു,കെ എച്ച് സിദ്ദീഖ് എൻഎസ്എസ് മുൻ സംസ്ഥാന കോഡിനേറ്റർ ഡോക്ടർ രഞ്ജിത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

വാം ബാഗുകൾ പഞ്ചായത്തിലെ 18 വാർഡിലെ മെമ്പർമാർക്ക്  രണ്ടെണ്ണം വീതം രോഗികൾക്കായി നൽകി.

കുട്ടികൾ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.

Post a Comment

Previous Post Next Post